ഭാഗ്യജാതകം

രചന: Santhosh Appukuttan “നാടടച്ചു വിളിച്ച് വിവാഹം നമ്മൾക്ക് പിന്നെ നടത്താം – പ്പോ ന്റെ കുട്ടീ ഈ വിളക്കും പിടിച്ച് കയറ്” ഏഴു തിരിയിട്ട ആ നിലവിളക്കിലേക്കും, ഐശ്വര്യം നിറഞ്ഞ ആ അമ്മയുടെ മുഖത്തേക്കും അവൾ മാറി മാറി നോക്കി. തൊട്ടടുത്ത് പുഞ്ചിരിച്ചു നിൽക്കുന്ന അരുൺ സമ്മതത്തോടെ തലയാട്ടി. എന്റീശോയേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോയെന്ന് മന്ത്രിച്ചു കൊണ്ട്, ആനി ആ വലിയ വീടിനെ മൊത്തമൊന്നു നോക്കി. പുറത്ത് അതുവരെ ചാറികൊണ്ടിരുന്ന മഴ പൊടുന്നനെ പേമാരിയായി […]

Continue Reading

പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനാ.

രചന: സുധീ മുട്ടം “വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം…. ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു…. ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം ” എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടീ പരിഭവം…” അറിയാവുന്ന സ്വരത്തിൽ രണ്ടു വരി പാടിയവളെ കയ്യിലെടുക്കാമെന്ന് കരുതിയതും ചീറ്റിപ്പോയി…. “അതേ അപ്പുറത്തും ഇപ്പുറത്തും താമസക്കാരുണ്ട്.അവരെ ഓടിക്കരുത് ട്ടാ….” “പുല്ല്…ഹൃദയം തുറന്നു കാണിച്ചാലും നീയൊക്കെ ചെമ്പരത്തിപ്പൂവെന്നെ പറയൂ…. ചമ്മൽ അതിവിദഗ്ധമായി മറച്ചു പിടിക്കാനൊരു പാഴ്ശ്രമം ഞാൻ നടത്തി.അതും പിടിക്കപ്പെട്ടു….. ” മതി…ചമ്മീത്…ഇന്ന് ഓഫീസിൽ […]

Continue Reading

അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ…

രചന: Latheesh Kaitheri അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള അനിയൻ അവിടെത്തന്നെയുള്ള സഹപ്രവർത്തകയെ വിവാഹം കഴിച്ചതിൽ തനിക്കു വെറുപ്പൊന്നും ഇല്ല, എങ്കിലും അവന്റെ അഞ്ചുവയസ്സിന്‌മൂത്ത തന്റെ കാര്യങ്ങൾ വീട്ടിൽ ആരും ഓർത്തില്ല അതിലാണ് തനിക്കു വിഷമം. എല്ലാം അറിഞ്ഞു വരുന്ന ചിലരുടെയൊക്കെ പരിഹാസവാക്കുകൾ മനസ്സു പൊള്ളിക്കുന്നുണ്ടുവെങ്കിലും നല്ലൊരു […]

Continue Reading

വീടിനു പുറകിൽ, വിറകുപുര ക്കുള്ളിൽ

രചന: Fackrudheen അ സമയത്ത് അവനെ മൂടി വെച്ചിരുന്നു.. കാര്യങ്ങൾ നടന്നു കിട്ടാൻ കുറേ ബുദ്ധിമുട്ടേണ്ടി വരും…. അതറിയാം, സാറിന് എന്താ വേണ്ടത്? അത് പറഞ്ഞാൽ മതി.. മുറ്റത്തെ ഓടിക്കളിക്കുന്ന പൂവൻ കോഴിയെ.. ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.. ദേ അവനെ കൊന്നു കറിവെച്ച് തരണം പിന്നെ ഒരു ഫുള്ളും. ശരി സമ്മതം.. ഒട്ടും ആലോചിക്കാതെ പറഞ്ഞു. പുതിയ വീട് വെച്ചപ്പോൾ, വൈദ്യുതി കണക്ഷൻ നൽകാൻ വന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം റോഡിൻറെ മറുഭാഗത്ത് ആയതിനാൽ ഒരു പോസ്റ്റ് ആവശ്യമായി […]

Continue Reading

അവളുടെ കണ്ണുകൾ വെപ്രാളത്തോടെ വിരലുകളുടെ ഉടമയെ തിരഞ്ഞു…

രചന: ഭദ്ര വൈഖരി തുടയുടെ അരികിലൂടെ അരിച്ചരിച്ചു നീങ്ങുന്ന വിരലുകളുടെ തഴമ്പ് തിരിച്ചറിഞ്ഞതും ശ്രുതിയുടെ അടിവയറ്റിലൊരു പിടച്ചിലുണർന്നു… അവളുടെ കണ്ണുകൾ വെപ്രാളത്തോടെ വിരലുകളുടെ ഉടമയെ തിരഞ്ഞു…തിരക്ക് പിടിച്ച ബസിൽ താൻ നിൽക്കുന്നതിന് അടുത്തുള്ള സീറ്റിൽ ഇരിക്കുന്നയാളുടെയാണ് ആ കൈകളെന്ന് അവള് കണ്ടെത്തി അയാളുടെ മടിയിൽ മൂന്നോ നാലോ സ്കൂൾ ബാഗുകളുമുണ്ടായിരുന്നു… ഒറ്റ നോട്ടത്തിൽ പുറമെ നിന്ന് നോക്കുന്ന ആർക്കും അയാളെ സംശയം തോന്നില്ലെങ്കിലും ആ ബാഗുകളുടെ മറവിലൂടെ അയാളുടെ തടിച്ച വിരലുകൾ ശ്രുതിയുടെ യൂണിഫോം ചുരിദാറിന് മുകളിലൂടെ […]

Continue Reading

അവൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് ഇപ്പൊ ഉള്ളത്…

രചന: ഷിജു കല്ലുങ്കൻ മുറിക്കകത്തു നിന്ന് എന്തോ ഒരു ശബ്ദം കേട്ടതു പോലെ മുത്തിനു തോന്നി. അടുക്കളയിൽ നിന്നു കൊണ്ടു തന്നെ അവൾ എത്തിവലിഞ്ഞു നോക്കി. വരാന്തയിൽ നിന്നും കയറിവരുന്ന മുറിയിൽ ഒരു നിഴലാട്ടം! “അച്ചാച്ചാ…. ” ദിവാകരൻ അല്ലാതെ ആ സമയത്തു കേറി വരാൻ ആരുമില്ലെന്നറിയാവുന്നതുകൊണ്ട് അവൾ അടുക്കളയിൽ നിന്നു തന്നെ വിളിച്ചു നോക്കി. സമയം ഉച്ചതിരിഞ്ഞു മൂന്നുമണി ആയതേ ഉള്ളൂ. പുറത്തു മഴക്കോളുള്ളതിനാൽ പുരയ്ക്കകത്ത് അത്ര വെളിച്ചം പോരാ. വാവ നല്ല ഉറക്കമാണ്. അവൾ […]

Continue Reading

പാവങ്ങൾ ആണേലും അന്യൻറെ മുതൽ ആഗ്രഹിക്കരുത് എന്നാണ് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചേക്കുന്നത്…

രചന: ട്രീസ ജോർജ് തൊണ്ണൂറുകളുടെ അവസാനത്തിൽ മലയോര ഗ്രാമത്തിലെ ഒരു എൽ. പി സ്കൂൾ. ഒരു ഉച്ച കഴിഞ്ഞ ഇന്റർവെൽ സമയം. പിള്ളേർ എല്ലാം സ്കൂൾ മുറ്റത്ത് വിവിധങ്ങളായ കാര്യങ്ങളിൽ ഏർപെട്ടിരിക്കുന്നു. എടി അനു നിന്റെ ഒരു കാതിലെ കമ്മൽ എന്തിയെ? അപ്പോൾ ആണ് അനുവും കാതിൽ കമ്മൽ തപ്പി നോക്കുന്നത്. അയോ എന്റെ കമ്മൽ. അമ്മ ഇന്ന് എന്നെ തല്ലിക്കൊന്നത് തന്നെ. അപ്പോഴേക്കും ഒരു സംഘം കുട്ടികൾ സ്റ്റാഫ്‌ റൂമിൽ ഉള്ള ടീച്ചേഴ്സിനെ വിവരം അറിയിച്ചിരുന്നു […]

Continue Reading

തന്നെ ചേർന്നിരിക്കുന്ന ശ്രീഭദ്രയെ അവൾ പതിയെ തന്നെ നിന്ന് അടർത്തിമാറ്റി…

രചന: Sreelakshmi Shibu സുഭദ്ര ” ഭദ്രേ…മോളെ ഭദ്രേ….” ചങ്ങലകിലുക്കത്തിനോപ്പം ഭദ്ര എന്നുള്ള വിളിയും മേലേടത്ത് തറവാടിന്റെ അകത്തളങ്ങളിൽ മുഴങ്ങി.. പതിവിനു വിപരീതമായി ശബ്ദം ഉയർന്നപ്പോൾ മുറി തുറന്നു താഴത്തെ കുളത്തിനരികിലേക്കുള്ള മുറിയിലേക്ക് സംയുക്ത ഓടിച്ചെന്നു… അപ്പോഴേക്കും ചങ്ങലക്കൊപ്പമുള്ള ശബ്ദം കരച്ചിലിൽ എത്തിയിരുന്നു.. ജനലിലൂടെ വിറയ്ക്കുന്ന വിരലുകൾ കുളത്തിലേക്ക് ചൂണ്ടി തേങ്ങിക്കരയുന്ന ശ്രീഭദ്രയെ നോക്കി സംയുക്ത വിളിച്ചു.. ” അപ്പച്ചീ.. ” “ഭദ്ര മോളെ…” എന്ന് വിളിച്ചു ശ്രീഭദ്ര ഓടിച്ചെന്നു സംയുക്തയെ കെട്ടിപിടിച്ചു.. ” നീ… നീ […]

Continue Reading

എന്റെ അച്ഛൻ ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ചാ ഞങ്ങളെ വളർത്തീത്…

രചന: നയന സുരേഷ് നിന്റെ തുടവരെ കണ്ടു ബസ്സ് സ്റ്റോപ്പിലുള്ളവർ .. ഈ വക അസുഖമുണ്ടെങ്കിൽ ചുരിദാറിട്ട് പോണം അല്ലാതെ മനുഷ്യനെ നാണം കെടുത്തുകയല്ല വേണ്ടത് .. എനിക്കിനി ഇത് തുടരാൻ പറ്റില്ല .. അതിന് ആ നേരത്ത് അപസ്മാരം വരുമെന്ന് ഞാനറിഞ്ഞില്ല .. ഒരു തളർച്ച പോലെ തോന്നിയതെ എനിക്ക് ഓർമ്മയുള്ളു , പിന്നെ ഒക്കെ പെട്ടെന്നാരുന്നു . എന്തായാലും അവിടെയുള്ളവർകൊക്കെ എല്ലാം കാണിച്ച് കൊടുത്തപ്പോ സമ്മാധാനമായില്ലെ ? എന്തു കണ്ടൂന്നാ പറയണെ , വയ്യാതെ […]

Continue Reading

ഓവർ സ്നേഹം….

രചന: Ajith Vp “എടി പാറു നീ വെച്ചിട്ട് പോകുന്നുണ്ടോ….” “ഏട്ടാ പ്ലീസ് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നോളാം…..” “ആ ഇത് തന്നെ ആണ് കുഴപ്പം…. നീ എപ്പോഴും കുത്തി ഇരുന്നു വിളിക്കും….ഞാൻ ഫോൺ എടുക്കും നീ ഒന്നും മിണ്ടില്ല… അതാണ്….” “അത് ഇവിടെ ഓഫീസിൽ സാർ ഉള്ളത് കൊണ്ട് അല്ലേ….. ഞാൻ ഏട്ടന്റെ സൗണ്ട് കേൾക്കാൻ അല്ലേ വിളിക്കുന്നത്….” “അപ്പൊ രാത്രി വിളിക്കുമ്പോഴോ…. അപ്പൊ കഷ്ടപ്പെട്ട് കുറച്ചു സംസാരിക്കും….പിന്നെ ഇല്ല….” “അത് അമ്മയും അച്ഛനും ഉള്ളത് […]

Continue Reading